കമ്പളക്കാട്: വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യൂണിറ്റില്‍നിന്ന് ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട താരിഖ് കടവന്‍, സി. രവീന്ദ്രന്, അസ്ലം ബാവ, മുത്തലിബ് ലിച്ചി എന്നിവരെ അനുമോദിച്ചു.ഓണാഘോഷം സംഘടിപ്പിക്കാനും ദേശീയ വ്യാപാരി ദിനം വിവിധസേവന, സാമൂഹിക പരിപാടികളോടെ ആഘോഷിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ഇ.ടി. അസീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സെ. അഫ്സല്, സെക്രട്ടറി മുത്തലിബ് പഞ്ചാര, ട്രഷറര്‍ ലിബിന് എന്നിവര്‍ പ്രസംഗിച്ചു.